ചെറുതോണി:ബാങ്കിംഗ് മേഖലയിൽ രണ്ടു ലക്ഷത്തിലധികം ഒഴിവുകൾ നികത്തി രാജ്യത്തെ യുവജനങ്ങൾക്ക് സ്ഥിരജോലി നൽകണമെന്ന് എ ഐ ബി ഇ എ ജോയിൻ സെക്രട്ടറിയും എ കെ ബി ഇ എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബി രാംപ്രകാശ്ആവശ്യപ്പെട്ടു ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എ ആർ സുജിത്ത് രാജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് വാൾട്ടൻ പൗലോസ്, സെക്രട്ടറി സി കെ ജയപ്രകാശ്, ട്രഷറർ സന്ദീപ് നാരായണൻ, സംസ്ഥാന വനിതാ കൗൺസിൽ കൺവീനർ പി എം അംബുജം, വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് പി കെ ജബ്ബാർ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ ബിജുമോൻ, എ കെ ബി ഇ എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ എൻ എൻ കെ രാമദാസൻ, ജോദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നഹാസ് പി .സലിം റിപ്പോർട്ടും ട്രഷറർ എ. ബി കൃഷ്ണഹരി കണക്കും അവതരിപ്പിച്ചു. ജില്ലാ ചെയർമാനായി എബിൻ ജോസിനെയും (എസ് ബി ഐ) സെക്രട്ടറിയായി നഹാസ് പി സലിമിനെയും തെരഞ്ഞെടുത്തു. ട്രഷറാറായി ജോജോ പോൾ (ധനലക്ഷ്മി ബാങ്ക്) , വൈസ് ചെയർമാൻമാരായി മാത്യു സെബാസ്റ്റ്യൻ (കേരള ബാങ്ക്) ഇ റ്റി രാജൻ (യൂണിയൻ ബാങ്ക്) ജോയിന്റ് സെക്രട്ടറിയായി ശ്രീനാഥ് കെ പി (സെൻട്രൽ ബാങ്ക്) അസിസ്റ്റന്റ് സെക്രട്ടറിമാരായി എ ബി കൃഷ്ണ ഹരി (പഞ്ചാബ് നാഷണൽ ബാങ്ക്) കെ സി സാലി (ബാങ്ക് ഓഫ് ഇന്ത്യ) അനീഷ് ജയൻ (ഫെഡറൽ ബാങ്ക്) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ കെ പി ശ്രീനാഥ് നന്ദി പറഞ്ഞു.