lions

കട്ടപ്പന :ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന ആദ്യ രണ്ടു സ്‌നേഹവീടുകളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു.ഉപ്പുതറ പഞ്ചായത്തിലെ പൊരികണ്ണിയിലും, മാട്ടുതാവളത്തുമാണ് രണ്ടു ലയൺസ് സ്‌നേഹ വീടുകൾക്ക് തറക്കല്ലിട്ടു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 സി ഈ വർഷം 100 ഭവനങ്ങൾ ആണ് ഏറ്റവും നിർധനരായ കുടുംബങ്ങൾക്ക് വേണ്ടി പണികഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി, ഈ ലയണിസ്റ്റിക് വർഷത്തിൽ അഞ്ച് ഭവനങ്ങളുടെ നിർമ്മാണമാണ് ണ് ഉപ്പുതറ ലയൺസ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്. നാല് മാസത്തിനുള്ളിൽ ഈ രണ്ടു ഭവനങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പൊരികണ്ണിയിൽ നടന്ന ആദ്യ വീടിന്റെ തറക്കല്ലിടീൽ ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ റെജി ജോസഫ് വരകുകാല, ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ് സജിൻ സ്‌കറിയ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഡിസ്ട്രിക്ട് പി. ആർ. ഒ ജോർജ് തോമസ്, സോൺ ചെയർമാൻ ഫിലിപ്പ് ജോൺ എന്നിവർ മുഖ്യാതിഥികളായിരുന്നു

രണ്ടാമത്തെ വീടിന്റെ തറക്കല്ലിടീൽ, മാടുത്താവളത്തു വച്ച് ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജോസഫ് നിർവ്വഹിച്ചു.ഉപ്പുതറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയ അദ്ധ്യക്ഷനായിരുന്നു.
ഭാരവാഹികളായ റെജികുമാർ പി. ജി,എം. എ. സുനിൽ, ജോസ്സി ആരൂചേരിൽ, റോയി മണ്ണാറാത്,
സോജൻ ജോസഫ്, ബാബു കോഴിക്കോട്ട്, സോജു ജോസഫ്, വി. ജെ തോമസ്, രാജേഷ് കെ. വിൻസെന്റ്,
പി. ആർ രതീഷ് , ബിജു കരുവാകുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.