തൊടുപുഴ: സെൻട്രൽ കേരള സി.ബി.എസ്.ഇ സഹോദയ കലോത്സവം 'സർഗധ്വനി- 2025
"ന് തൊടുപുഴ വിമലാ പബ്ലിക് സ്‌കൂളിൽ 11ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11ന് രചനാ മത്സരങ്ങളും 13ന് ബാൻഡ് ഡിസ്‌പ്ലേ മത്സരങ്ങളും അരങ്ങേറും. 15ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സിനിമാതാരം കലാഭവൻ ഷാജോൺ മുഖ്യാതിഥിയാകും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തര സി. എം. ഐ അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ, നഗരസഭാ ചെയർമാൻ കെ. ദീപക്, പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സി.എം.സി, പാവനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന സി.എം.സി, പി.ടി.എ പ്രസിഡന്റ് അഡ്വ. സിജോ ജെ. തൈച്ചേരി എന്നിവർ പ്രസംഗിക്കും. 16 മുതൽ 18 വരെ 15 വേദികളിലായി രംഗകലകൾ അരങ്ങേറും. 18ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ വിജയികളെ ആദരിക്കും. തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തും. വിജ്ഞാനമാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ, എഡ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ ഗ്ലോറി സി.എം.സി എന്നിവർ പ്രസംഗിക്കും. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ നൂറോളം വിദ്യാലയങ്ങളിൽ നിന്നായി 5000 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. നാല് കാറ്റഗറികൾ തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഓവറോൾ ചാമ്പ്യൻഷിപ്പിന് പുറമെ ഈ വർഷം മുതൽ സെക്കൻഡറി സ്‌കൂളുകൾക്കായി പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സി.എം.സി, സി.കെ.എസ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പാലപ്പിള്ളി, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഗിരീഷ് ബാലൻ, പി.ടി.എ പ്രസിഡന്റ് സിജോ ജെ. തൈച്ചേരി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ബത്, പി.ആർ.ഒ സാജോ ജോസഫ് എന്നിവർ അറിയിച്ചു.