തൊടുപുഴ: ഭാരതീയ വായുസേനയുടെ സ്ഥാപക ദിനാഘോഷം എയർഫോഴ്സ് അസോസിയേഷൻ ഇടുക്കിചാപ്ടറിന്റെ ആഭിമുഖ്യത്തിൽ 12ന് രാവിലെ 9.30ന് തൊടുപുഴ ഹൈറേഞ്ച് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. ഇടുക്കി ചാപ്ടർ പ്രസിഡന്റ് സാബു അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. കേണൽ ഡോ. രാജേഷ് നായർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിമുക്ത വായുസേനാംഗങ്ങളുടെ മക്കളിൽ 2025ൽ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കും ബിരുദ ബിരുദാനന്തര, പി.എച്ച്.ഡി തലങ്ങളിൽ ഉന്നത വിജയം നേടിയവരെയും 80 വയസ് തികഞ്ഞ വിമുക്ത സേനാംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. ഫോൺ: 9411960234.