ഇടുക്കി: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് ജനാഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും സ്വരൂപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന സദസ് ജില്ലയിൽ ഇന്ന് തുടങ്ങും. ആലക്കോട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഇന്ന് രാവിലെ 10 ന് ഇളംദേശം ബ്ലോക് പഞ്ചായത്ത് ഹാളിൽ നടക്കും. തുടർന്ന് ഭാവിവികസനത്തേപ്പറ്റി തുറന്ന ചർച്ചയും സംഘടിപ്പിക്കും.