അടിമാലി: ചീയപ്പാറയ്ക്ക് സമീപം ആംബുലൻസ് ലോറിയിൽ ഇടിച്ച് അപകടം. രാജക്കാട് നിന്നും രോഗിയുമായി എറണാകുളം ഭാഗത്തെക്ക് പോവുകയായിരുന്ന ആംബുലൻസാണ് മുന്നിലൂടെ പോയിരുന്ന ലോറിയുടെ പിൻവശത്ത് ഇടിച്ചത്. ആർക്കും പരിക്കുകയില്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം. ആംബുലൻസിന്റെ മുന്നിലുള്ള ലോറി പെട്ടെന്ന് ബ്രേക്ക് ഇടുകയും പിന്നാലെ വന്നിരുന്ന ആംബുലൻസ് ലോറിയിൽ ഇടിക്കുകയും ആയിരുന്നു. തുടർന്ന് മറ്റൊരു ആംബുലൻസിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.