തൊടുപുഴ: വേൾഡ് ബാങ്കിന്റെ സഹായത്തോടുകൂടി, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ആർ. എ. എം. പി പദ്ധതിയുടെഭാഗമായി, വ്യവസായ വാണിജ്യവകുപ്പ് എം.എസ്.എം.ഇ യൂണീറ്റുകൾക്ക് വേണ്ടിഅഗ്രോ ആന്റ്ഫുഡ് പ്രോസസ്സിംഗ് സെക്ടർഎക്സ്‌പോർട്ട് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് . സുനിൽവഴുതലക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാവ്യവസായ കേന്ദ്രം മാനേജർ .അനിൽകുമാർഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാവ്യവസായ ഓഫീസർ അശ്വിൻ പി.റ്റിസ്വാഗതമാശംസിച്ചു. വ്യവസായ വികസനഓഫീസർമാരായ ജ്യോതിലക്ഷമി റ്റിഡിനുസൈബ പി.എം, രാജേഷ് വി.എസ് എന്നിവർപങ്കെടുത്തു. സംരംഭകർക്ക് വേണ്ടി ബോണിഫേസ് കെ.ജെ (എക്സ്‌പോർട്ട് കൺസൾട്ടന്റ്, സി. കെ. ആർഗ്രൂപ്പ്സ്, എറണാകുളം), . ഹൂസൈൻ ഉസൈദ് (ഡി.ജി.എഫ്.റ്റീ), രാജീവ് എം.സി (ഫെഡറേഷൻഓഫ് ഇന്ത്യ എക്സ്‌പോർട്ട് ഓർഗനൈസേഷൻ) തൂടങ്ങിയ പ്രമുഖരുടെ ക്ലാസ്സുകൾ എക്സ്‌പോർട്ട് വർക്ക്‌ഷോപ്പിൽ ഒരുക്കിയിരുന്നു.