തൊടുപുഴ: എസ്.ഐ.ഇ.ടി കേരളയും ഇ.ടി. ക്ലബ്ബ്, ഡയറ്റ് - ഇടുക്കിയും ചേർന്ന് തൊടുപുഴ ഫിലിം സൊസൈറ്റിയുടെയും പാലക്കാട് ഇൻസൈറ്റ് ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെ തൊടുപുഴ ഡയറ്റ് ഹാളിൽ ഹൈക്കു ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10ന് എസ്.ഐ.ഇ.ടി കേരള ഡയറക്ടർ ബി. അബുരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഹൈക്കു ഫിലിം മേക്കർ വിൻസന്റ് വാനൂർ മുഖ്യപ്രഭാഷണം നടത്തും. ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ സംസ്ഥാന എക്സി. അംഗങ്ങളായ മേതിൽ കോമളൻകുട്ടി, യു.എ. രാജേന്ദ്രൻ, ഡയറ്റ് പ്രിൻസിപ്പൽ ജി.പി. ഗോപകുമാർ, ഡയറ്റ് ലക്ചറർ ആർ. അനിരുദ്ധൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. തുടർന്ന് പ്രാദേശികതലം മുതൽ അന്തർദ്ദേശീയതലം വരെയുള്ള മികച്ച ഹൈക്കുചിത്രങ്ങളുടെ പ്രദർശനവും സംവാദവും നടത്തും.