vikasanasadas

തൊടുപുഴ: ജില്ലയിലെ തദ്ദേശ സ്ഥാപനതല വികസന സദസിന് ആലക്കോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് പഞ്ചായത്തുകൾ തോറും വികസന സദസുകൾ സംഘടിപ്പിക്കുന്നത്.

ആലക്കോടിന്റെ ഭാവി വികസനത്തിന് ഇനി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നു വന്നു.

ഇളംദേശം ബ്‌ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വികസന സദസ് ഗ്രാമപഞ്ചായത്തംഗം ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്തംഗം കെ.എ സുലോചന അധ്യക്ഷത വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 9 വർഷം നടത്തിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രമ്യ സൈമൺ അവതരിപ്പിച്ചു. ഡി.ജികേരളം പദ്ധതി നടപ്പിലാക്കിയതിലൂടെ സമ്പൂർണ്ണ ഡി.ജികേരളം പഞ്ചായത്തായി ആലക്കോട് ഗ്രാമപഞ്ചായത്ത് മാറി. അതിദാരിദ്ര്യനിർമാർജന പദ്ധതിയിലൂടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ഭവനരഹിതർക്ക് ഭവന നിർമ്മാണം,വനിത ശിശു വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടി മൈക്രോ പ്ലാൻ രൂപീകരിച്ച് വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി. ആലക്കോട് ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ നിർമാർജന പഞ്ചായത്തായി ആലക്കോടിനെ ഉടൻ പ്രഖ്യാപിക്കുമെന്നും സെക്രട്ടറി പറഞ്ഞു. ലൈഫ് മിഷനിലൂടെ 53 വീടുകൾ നിർമ്മാണം പൂർത്തിയാക്കി 26 വീടുകൾ നിർമ്മാണത്തിലാണ്. കെ സ്മാർട്ട് സംവിധാനത്തിലൂടെ നിരവധി പരാതികൾ ലഭിക്കുകയും അവ തീർപ്പാക്കുകയും ചെയ്തു.

. ആലക്കോട് ഗ്രാമപഞ്ചായത്തിലെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഇ.എസ് റഷീദ്, കിരൺ രാജു, ഹെഡ് ക്ലർക്ക് സി.ഡി രാജേഷ് ,ഇളംദേശം ബ്ലോക്ക് ജിഇഒ എൻ.ആർ രജിത,അസിസ്റ്റന്റ് സെക്രട്ടറി ജയകുമാർ എം.കെ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.