ഇടുക്കി: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിഅംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികൾക്ക് 10 വർഷം എന്ന കാലപരിധി നിശ്ചയിച്ച് ഡിസംബർ 10 വരെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് പുനഃസ്ഥാപിക്കുന്നതിന് സമയം അനുവദിച്ചു. കുടിശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കുന്നതായിരിക്കും. എന്നാൽ ഇതിനകം 60 വയസ് പൂർത്തിയായ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുനസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല.കുടിശിക നിവാരണം ചെയ്ത് അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിൽ അവർക്കുണ്ടായ പ്രസവം, ചികിത്സ, വിവാഹം, വിദ്യാഭ്യാസ അവാർഡ് എന്നീ ക്ഷേമാനുകൂല്ല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. ആധാർ ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, ഒരു ഫോട്ടോ, ഫോൺ നമ്പർ എന്നിവ കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 235732