തൊടുപുഴ: ആലക്കോട് ശാസ്താംപാറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറമട നിറുത്തിവയ്ക്കണമെന്ന് ഹരിതശ്രീ പരിസ്ഥിതി സംരക്ഷണ മാലിന്യ നിർമ്മാർജ്ജന കൗൺസിൽ ആവശ്യപ്പെട്ടു. അപകടകരമായ ഇതിന്റെ പ്രവർത്തനം പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാക്കുന്നുണ്ട്. ജില്ലാ കളക്ടർക്കും മൈനിംഗ് & ജിയോളജി ജില്ലാ ഓഫീസർക്കും കൗൺസിൽ പരാതി നൽകി. ജനറൽ സെക്രട്ടറി വേളോർവട്ടം ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ രക്ഷാധികാരി സ്മിത മേനോൻ, റെജിൻ ആർ. നന്ദനം, ഡി.മധുസൂദനൻ, ടി.പി. പ്രദീപൻ, നരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.