ഇടുക്കി: വിഷൻ 2031 സംസ്ഥാനതല വിഷയാധിഷ്ഠിത സെമിനാറുകളുടെ ഭാഗമായി ജില്ലയിൽ ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 17 ന് കട്ടപ്പന സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സെമിനാർ സംഘടിപ്പിക്കും. സെമിനാറിന് മുന്നോടിയായി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ അദ്ധ്യക്ഷതയിൽ ആലോചനയോഗം ചേർന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. യോഗത്തിൽ സെമിനാറിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സെമിനാർ, ടെക്നിക്കൽ, അക്കോമഡേഷൻ, ഫുഡ്, പബ്ലിസിറ്റി, ട്രാഫിക് ആന്റ് പാർക്കിംഗ്, വോളന്റിയേഴ്സ് കമ്മിറ്റി തുടങ്ങി വിവിധ ഉപസമിതികളടങ്ങിയ സംഘടക സമിതി രൂപികരിച്ചു.
ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. 25 ന് മുന്നാറിൽ ടൂറിസം സെമിനാർ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്..