തൊടുപുഴ: അറക്കുളം ഉപജില്ലാ കലോത്സവം നവംബർ 4, 5, 6 തീയതികളിൽ നടക്കും. ജി.വി.എച്ച്.എസ്.എസ് മൂലമറ്റം, സെന്റ് ജോർജ് യു.പി സ്കൂൾ അറക്കുളം എന്നീ വേദികളിലായാണ് കലോത്സവ പരിപാടികൾ അരങ്ങേറുന്നത്.
കലോത്സവവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം മൂലമറ്റം സ്കൂൾ ഹാളിൽ അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടത്തി.ഉപജില്ലയിലെ വിദ്യാർത്ഥികളുടെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന മഹോത്സവമാക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.