കട്ടപ്പന: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കട്ടപ്പനയിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.പുളിയൻമല ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ സംഗമത്തിനെത്തിയവരെ ഓഡിറ്റോറിയത്തിൽ എത്തിക്കുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും ഒപ്പമുണ്ടായിരുന്നു.ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ .ജെ ബെന്നി സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി. കോതമംഗലം പീസ് വാലി ഫിനാൻസ് മാനേജർ ഷാജുദിൻ സി എം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, ജില്ലാ സെക്രട്ടറി റോയി ജേക്കബ്, പ്രസിഡന്റ് സാബു എബ്രഹാം, ജോയിന്റ് സെക്രട്ടറി അജയൻ ആർ, വൈസ് പ്രസിഡന്റ് സോണിയ ജോർജ്, കട്ടപ്പന സെന്റ് ജോൺസ് സിഎസ്‌ഐ പള്ളി വികാരി ഫാ.ബിനോയി സി ജേക്കബ്, അണക്കര സി.എസ്.ഐ പള്ളി വികാരി ഫാ. സതീഷ് വിൽസൺ, കരുണാപുരം പള്ളി വികാരി ഫാ.ജോർജ് കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയോടെയാണ് കുടുംബസംഗമം സമാപിച്ചത്.