അടിമാലി: നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ഭൂ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള സതീശന്റെ നിലപാട് ഇരട്ടത്താപ്പും,ജനങ്ങളോടുള്ള വെല്ലുവിളിയുമെന്നു് സി.പി .ഐ ജില്ല സെക്രട്ടറി കെ സലിം കുമാർ ആരോപിച്ചു.അടിമാലിയിൽ നടന്ന സി .പി .ഐ ശില്പശാലയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിർമ്മാണ നിരോധനം ജില്ലയിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത് കോൺഗ്രസ്സ് ആണ്. ഇടതു സർക്കാരിന്റെ വാഗ്ദാനമായ ഭൂ നിയമ ഭേദഗതി നിയമംനിയമസഭയിൽ ഏകകണ്ഠമായി പാസ്സാക്കിയ ശേഷം പ്രതിപക്ഷ നേതാവും കൂട്ടരും നിലപാട് മാറ്റി ശിഖണ്ഡി വേഷം കെട്ടി ആടുകയാണ്.ജനങ്ങൾ ഇത് പുച്ഛിച്ചു തള്ളിക്കളയും. ഭൂ നിയമ ഭേദഗതി നിയമത്തിലൂടെ പുതിയതായി ജില്ലയിൽ അറുപതിനായിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. മൂവായിരം നിയമപരമാകും. ദേശീയപാത സംബന്ധിച്ച് ഭൂമി സംബന്ധമായി വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞെന്നും ജില്ലയുടെ വികസന കുതിപ്പിന് അവസരമുണ്ടാക്കി സർക്കാർ ജനപക്ഷത്തുനിന്നെന്നും അദ്ദേഹം പറഞ്ഞു.അനാവശ്യ വിവാദം ഉണ്ടാക്കിയെടുത്തത് ഡീൻ കുര്യാക്കോസാണ്. ബി.ജെ.പി നേതാവിന്റെ ഹർജിയാണ് പ്രശ്നമുണ്ടാക്കിയത്. കർഷകരുടെ പട്ടയഭൂമിയിൽ ഉണ്ടാകുന്ന വിരിവ് ഭൂമി കൈവശാകാശിക്ക് നിയമപരമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.