rajakkad

രാജാക്കാട്: രാജാക്കാട്ട് പുതിയ ഫയർ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും.എൻ. ആർ സിറ്റിയിലാണ് താത്ക്കാലികമായി തുടങ്ങുക.ഫയർ സ്റ്റേഷനായി പഞ്ചായത്ത് സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നത് വരെ എൻ.ആർ സിറ്റിയിൽ പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന വാടക കെട്ടിടത്തിലായിരിക്കും ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക.ഇടുക്കി ജില്ലയിൽ വേനൽക്കാലത്ത് ഏറ്റവും കൂടതൽ കാട്ടുതീയും ഒപ്പം തന്നെ പുഴയിലും,ഡാമുകളിലും മറ്റുമായി മുങ്ങി മരണങ്ങളും റപ്പോർട്ട് ചെയ്യുന്നതിൽ അധികവും രാജാക്കാട്,രാജകുമാരി, ശാന്തമ്പാറ,സേനാപതി, ബൈസൺവാലി പഞ്ചായത്തുകളിലാണ്.ഈ മേഖലകളിൽ ഏന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ഫയർ ഫോഴ്സ് എത്തുന്നത്.25 കലോമീറ്ററിലധികം ദൂരത്തിലുള്ള അടിമാലി,മൂന്നാർ, നെടുങ്കണ്ടം എന്നിവടങ്ങളിൽ നിന്നുമാണ്.ഇതിനാകട്ടെ ഒരു മണിക്കൂറോളം സമയമെടുക്കും.ഇത് വലിയ പ്രതിസന്ധിയായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജാക്കാട് കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ഉയർന്നത്.തുടർന്നാണ് ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ ഇടപെടലിൽ ഫയർ സ്റ്റേഷൻ അനുവദിച്ചത്.അതിനായി 3 വർഷം മുമ്പ് രാജാക്കാട് വല്ലേജ് ഓഫീസിന് സമീപം സ്ഥലം കണ്ടെത്തി ഓഫീസ് നിർമ്മാണത്തിന്റെ പേരിൽ
മണ്ണ് മാറ്റിയിരുന്നു.തുടർന്ന് ഉടമയുമായുണ്ടായ ചില തർക്കങ്ങളെ തുടർന്നാണ് വർഷങ്ങൾക്ക് ശേഷം പഞ്ചായത്തും,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പുതിയ സ്ഥലം കണ്ടെത്തിയത്.
ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും വിട്ടുനൽകിയിട്ടുണ്ട്. എന്നാൽ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫയർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതിനാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എൻ ആർ സിറ്റിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം വാടകയ്‌ക്കെടുത്തിരിക്കുന്നത്.ചെറിയ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു

ജലലഭ്യത ഉറപ്പാക്കി

.ഫയർ എഞ്ചിനും മറ്റ് വാഹനങ്ങളും നിർത്തിയിടുന്നതിനുള്ള സൗകര്യവും,ഒപ്പം ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിനുള്ള സൗകര്യവും നിലവിലുള്ള കെട്ടിടത്തിലുണ്ട്. ആവശ്യത്തിന് ജല ലഭ്യതയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം രാജാക്കാട്ടിൽ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും.