holy-family
നീക്കം ചെയ്ത ട്രൈക്കോബെസോർ

തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ അപൂർവമായ ട്രൈക്കോബെസോർ (റാപുൻസൽ സിൻഡ്രോം) താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 15 വയസ്സുള്ള കുട്ടിക്ക് കടുത്ത വയറുവേദനയും ആവർത്തിച്ചുള്ള ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി എത്തുകയും സിടി സ്‌കാൻ, എൻഡോസ്‌കോപ്പി എന്നിവയ്ക്കുശേഷം ആമാശയത്തിനപ്പുറം ഡുവോഡിനത്തിലേക്കും ജെജുനത്തിലേക്കും വ്യാപിക്കുന്ന ഒരു വലിയ ട്രൈക്കോബെസോവർ (മുടി ചുരുൾ )കണ്ടെത്തി.ഇതിനെ തുടർന്ന് ലാപ്രോസ്‌കോപ്പിക്, എൻഡോസ്‌കോപ്പിക് സഹായത്തോടെ മുടി നീക്കം ചെയ്തു. മുഴുവൻ മുടിയും ഒറ്റ കഷണമായാണ് നീക്കം ചെയ്തത്. ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ജേക്കബ് ജോസഫ്, ജനറൽ ആൻഡ് ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ജി. ഗോപകുമാർ, അനസ്‌തേഷ്യ വിഭാഗം ഡോ. ഉഷ , ഡോ.തോമസ് , ഡോ.വിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗി സുഖം പ്രാപിച്ചുവരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.