apu

മണക്കാട് : ഓണറേറിയം വർദ്ധിപ്പിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കഴിഞ്ഞ എട്ടു മാസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന സമരം ഒത്തു തീർപ്പാക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. ആശ സമരസഹായ സമിതി സംസ്ഥാനത്ത് 1000 പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണക്കാട് നടന്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് . 22 ന് നടക്കുന്ന മാർച്ചിനെ മുഴുവൻ ജനങ്ങളും പിന്തുണക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസി. വിജി . പി. വി ആവശ്യപ്പെട്ടു.
സഞ്ജയ്കുമാർ. ബി.അദ്ധ്യക്ഷനായ പ്രതിഷേധ സദസ്സിൽ മണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി.എസ്. ജേക്കബ്ബ് കൃഷ്ണൻ കണിയാപുരം, പി.ഐ. ജോണി സമരസഹായ സമിതി കൺവീനർ എം.എൻ അനിൽ , എൻ വിനോദ്കുമാർ, പഞ്ചായത്ത് വൈ പ്രസി. ഷൈനി ഷാജി എന്നിവർ പ്രസംഗിച്ചു.