തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭഗവത്ഗീതാ ഭാഷ്യാപാരായണാഞ്ജലിയുടെ രണ്ടാംദിനമായ ഇന്ന് രാവിലെ 7 മുതൽ സ്വാമി നിഖിലാനന്ദസരസ്വതി, ബ്രഹ്മചാരി ആത്മചൈതന്യ, പ്രസാദ്, രാജശേഖരൻ എം.ജി, ഡോ. അരുൺഭാസ്‌ക്കർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീമദ്ഭഗവദ്ഗീതാഭാഷ്യപാരായണം, വൈകിട്ട് 5.30 മുതൽ ശ്രീമദ് ഭഗവദ്ഗീതാ തത്ത്വവിചാരം - ദേശീയസെമിനാർ ഉദ്ഘാടനം പ്രൊഫ. സി.ജി. വിജയകുമാർ (മുൻവൈസ് ചാൻസലർ, മഹർഷി പാണിനി സംസ്‌കൃത-വൈദിക സർവ്വകലാശാല, ഉജ്ജയിൻ), മോഡറേറ്റർ ഡോ. പി.വി. അജികുമാർ (അസി. പ്രൊഫസർ ഗവ. സംസ്‌കൃത കോളേജ്, തൃപ്പുണിത്തുറ), (1) പ്രബന്ധാവതരണം പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ (ഹോണററി മാനേജർ, ശ്രീശൃംഗേരി ശങ്കരമഠം, കാലടി) - വിഷയം: ഉപനിഷത്സാരസർവ്വസ്വം - ശ്രീമദ് ഭാഗവത്ഗീത, (2) പ്രബന്ധാവതരണം: ഡോ. സി.ജി. വിജയകുമാർ (മുൻ വൈസ് ചാൻസലർ, മഹർഷി പാണിനി സംസ്‌കൃത-വൈദിക സർവ്വകലാശാല, ഉജ്ജയിൻ) - വിഷയം: ഭാരതീയ ദാർശനിക പാരമ്പര്യത്തിൽ ഭഗവത്ഗീതയുടെ സ്ഥാനം, (3) ഡോ. എൻ. ഉഷാദേവി (കാലടി ശ്രീശങ്കര കോളേജ് മുൻസംസ്‌കൃതവകുപ്പ് മേധാവി) - വിഷയം: ശ്രീമദ് ഭഗവദ്ഗീതോപദിഷ്ടമായ ആശ്രമധർമ്മങ്ങൾ, (4) പ്രബന്ധാവതരണം ഡോ. വി.വി. അനിൽകുമാർ (വെൺമണി ഭവദാസൻ നമ്പൂതിരിപ്പാട്) (അസോ. പ്രൊഫ. ശ്രീശങ്കര കോളേജ് കാലടി) വിഷയം: ഭഗവദ്ഗീത - ആധുനിക ലോകത്തിന് വഴികാട്ടി.