phc
ശോച്യാവസ്ഥയിലുള്ള കുന്തളംപാറ ജനകീയ ആരോഗ്യ കേന്ദ്രം.

കട്ടപ്പന: നഗരസഭയിലെ കുന്തളംപാറ ജനകീയ ആരോഗ്യ കേന്ദ്രം ശോച്യാവസ്ഥയിൽ.
കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. പ്രദേശത്തെ വിവിധ വാർഡുകളിലെ ആളുകൾ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണിത്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ വാർക്ക പൊളിഞ്ഞ് കമ്പി തെളിഞ്ഞുനിൽക്കുകയാണ്. കൂടാതെ വിവിധ ഭാഗങ്ങളിൽ വിള്ളലും വീണിട്ടുണ്ട്. ഇതോടൊപ്പം ഇതിന്റെ പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത് വന്നു.കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് ബി.ജെ.പി പ്രവർത്തകരുടെ ആവശ്യം.