കട്ടപ്പന: ഉപ്പുതറ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. പ്രസിഡന്റ് ജെയിംസ് കെ .ജെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡും ഉപ്പുതറ പഞ്ചായത്തും ചേർന്നാണ് കേരളോത്സവം നടത്തിയത്. ക്രിക്കറ്റ്, രചനാ മത്സരങ്ങൾ, കലാ കായിക മത്സരങ്ങൾ, ചെസ്, യോഗ, വോളിബോൾ, വടംവലി എന്നി മത്സരങ്ങളും നടത്തി. വടംവലിയിൽ എസ്പിഎച്ച്എസ്എസ് ഉപ്പുതറ ഒന്നാം സ്ഥാനവും മഴവിൽ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് കാക്കത്തോട് രണ്ടാം സ്ഥാനവും എം.പി.സി മലയപുതുവയിൽ മൂന്നാം സ്ഥാനവും നേടി. തുടർന്ന് സമ്മാന വിതരണവും നടത്തി. പഞ്ചായത്തംഗങ്ങളായ സാബു വേങ്ങവേലിൽ, ഷീബ സത്യനാഥ്, ജെയിംസ് തോക്കൊമ്പേൽ, രജനി രവി, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.