നെടുങ്കണ്ടം: എം.ഇ.എസ് കോളേജിൽ കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തിൽ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെയും എം.ഇ.എസ് കോളേജിന്റെയും നിർമ്മാൺ ഓർഗനൈസേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 11നാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലായി അമ്പതിൽ പരം കമ്പനികളാണ് തൊഴിൽ ദാതാക്കളായി പങ്കെടുക്കുന്നത്. പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് വിവിധ മേഖലകളിലേക്ക് വ്യത്യസ്ത തൊഴിൽ അവസരങ്ങൾ തേടാൻ ഈ അവസരം ഉപയോഗിക്കാം.