നെടുങ്കണ്ടം: ശബരിമലയിലെ സ്വർണ്ണ മോഷണത്തിന്റെ ശരിയായ വസ്തുത വെളിച്ചത്ത് കൊണ്ടു വരാൻ സി.ബി.ഐ അന്വേഷണം വേണമെന്ന് കേരള വിശ്വകർമ്മ സഭ ജില്ലാ കമ്മറ്റി. ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് പണം ചിലവഴിക്കില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയെങ്കിലും ഇത് ലംഘിച്ച് മൂന്ന് കോടി രൂപ ഊരാളുങ്കലിന് നൽകിയതിലൂടെ ഭക്തജനങ്ങളെയും കോടതിയെയും ബോർഡ് കമ്പളിപ്പിക്കുകയാണ് ചെയ്തത്. 41 ദിവസം വ്രതമെടുത്ത് മല ചവിട്ടുന്ന അയ്യപ്പ ഭക്തർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബോർഡ് പരാജയമാണെന്നും കമ്മിറ്റി പറഞ്ഞു. കട്ടപ്പനയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സെക്രട്ടറി സത്യൻ. ജി., ടി.സി. ഗോപാലകൃഷ്ണൻ, ഭാരവാഹികളായ എം.എസ്, വിനയരാജ്, എസ്. മധു, കെ.ജി. ജയദേവൻ, രാജൻ, കൊടിഞ്ഞിയിൽ, കൈരളീ രാജൻ, കെ.ലെനിൻ എന്നിവർ പങ്കെടുത്തു.