കട്ടപ്പന :എഴുപതോളം പുതിയ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ജില്ലാ പഞ്ചായത്ത്.
ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് മുൻപോട്ട് പോകുന്നതെജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറാണാകുന്നേൽ പറഞ്ഞു..
60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന എല്ലാ സർക്കാർ ആയുർവേദ ആശുപത്രികളിലും എല്ലാ മരുന്നും സൗജന്യമായി നൽകുന്ന വയോനിധി പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇതുകൂടാതെ അലഞ്ഞു തിരിഞ്ഞ തെരുവുനായ്ക്കളെ പാർപ്പിക്കുവാനുള്ള എബിസി സെന്ററിന്റെ നിർമ്മാണ പ്രവർത്തനവും പുരോഗമിക്കുകയാണ്. സ്ത്രീകൾക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ അമൃതവന്ദനം പദ്ധതിയും നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.