പീരുമേട്: സീറോ മലബാർ സഭ കല്യാൺ അതിരൂപതയുടെ ആർച്ച്ബിഷപ്പായി നിയമിതനാകുന്ന മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തന്റെ സഹപാഠികളെ കാണാൻ പെരുവന്താ നത്തെത്തി. മരുതുംമൂടിന് സമീപമുള്ള വാണി യപ്പുരയ്ക്കൽ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം പെരുവന്താനം സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലായിരുന്നു. ആദ്ധ്യാത്മിക ജീവിതത്തിന്റെ ഉന്നത പദവികളിലേക്ക് നിയമിതനാകുമ്പോഴും തന്റെ ചെറുപ്പ കാലത്തിന്റെ ഓർമകൾ ഒരിക്കൽകൂടി സഹപാഠികൾക്കും അദ്ധ്യാപകർക്കുമൊപ്പം പങ്കുവച്ചു. പൂർവ വിദ്യാർഥികളും അദ്ധ്യാപകരും പങ്കെടുത്തു.തുടർന്ന് പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ അദ്ധ്യാപിക ആനിയമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.പെരുവന്താനം സെന്റ് ജോസഫ് ഫൊറോന പള്ളി വികാരിഫാ.സോബിൻ താഴത്തുവീട്ടിൽ, സിസ്റ്റർ ലിബിയ എഫ്സിസി, റിട്ട. ഹെഡ് മാസ്റ്റർ എൻ.വി. മൈക്കിൾ, റിട്ട. പ്രൊഫ. പി.എം. ഉലഹന്നാൻ, പി.ടി.എ പ്രസിഡന്റ് അലക്സ് തോമസ് പൗവത്ത്, സിസ്റ്റർ സാൽവിൻ ജോസ് എഫ്സി സി, ക്ലിയർ ആഗസ്തി, ടോമി ആന്റണി തുരുത്തിപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.