പീരുമേട്: ആശുപത്രിയിൽ ചികിത്സതേടി എത്തിയതല്ലെങ്കിലുംഡോക്ടറും ആശുപത്രി സ്റ്റാഫുംരോഗികളും പെട്ടെന്ന് എത്തിയ ഒരു ഭീമാകാരനായ ഉടുമ്പിനെ കണ്ട് ഞ്ഞെട്ടി. പെട്ടെന്ന് എന്ത് ചെയ്യണം എന്നിയാതെ ആശുപത്രി ജീവനക്കാർ കുഴങ്ങി. വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണ് ക്ഷണിക്കപ്പെടാതെ അതിഥി എത്തിയത്. പെരിയാർ ടൈഗർ റിസർവ്വിന്റെ ഭാഗമായുള്ളവന പ്രദേശത്ത് നിന്ന് എത്തിയതാകാം. എന്നാൽ ആശുപത്രിയിൽ ഉടുമ്പിനെ കാണാൻ എത്തിയവർക്ക് അത് ഒരു കൗതുകമായി മാറി. ഉടുമ്പിനെ കാണാൻവേണ്ടിവണ്ടിപ്പെരിയാർ ടൗണിലെ ആശുപത്രിയിക്ക് നാട്ടുകാർകൂട്ടമായി ഓടി എത്തി. ആശുപത്രിഅധികൃതർ കുമളിഫോറസ്റ്റ്‌റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഉടുമ്പിനെ ചാക്കിലാക്കി കൊണ്ടുപോയിവനത്തിൽ വിട്ടു.