പീരുമേട്:റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി.
വള്ളക്കടവ് എച്ച്പി.സി സ്വദേശി രാജായുടെ പേരിലുള്ള കാറാണ് സാമൂഹ്യവിരുദ്ധർ തിങ്കളാഴ്ചപുലർച്ചേ രണ്ടുമണിയോടുകൂടി
കത്തിച്ചത്.പശുമലറോഡിൽസ്പ്രിങ്ങ് ഡയൽ റിസോർട്ടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാറിനാണ് തീ വച്ചത്. അപ്പോൾ റിസോർട്ടിന്റെ മുൻവശത്തെ മാടക്കടയിൽ ഉണ്ടായിരുന്ന കട ഉടമ ഇത് കാണുകയും തൊട്ടടുത്ത താമസക്കാരെ വിവരം അറിയിച്ചു. ഇവർ ഓടി എത്തി വെള്ളം ഒഴിച്ച് തീ അണച്ചു. വാഹനത്തിന്റെ ഉൾവശമാണ് കത്തിയത്. കഴിഞ്ഞ ദിവസം രാത്രി റിസോർട്ടിനോട്‌ചേർന്നുള്ള ബാറിന്റെ മുന്നിലും രാജാ താമസിക്കുന്ന മുറിയുടെ മുന്നിലും എത്തി ചിലർ ബഹളം വെച്ചതായി അറിയുന്നു. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി.