sndp

കട്ടപ്പന: കട്ടപ്പനയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എസ്.എൻ പ്രിന്റേഴ്സും ഡിജിറ്റൽ സേവ കേന്ദ്രവും വില്ലേജ് ഓഫീസിന് സമീപമുള്ള എസ്.എൻ ഹോംസിലുള്ള നവീകരിച്ച ഷോറുമിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർ കെ.കെ. രാജോഷ്, മലനാട് സോഷ്യൽ വെൽഫയർ സഹകരണ സംഘം സെക്രട്ടറി പി.സി. അഭിലാഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വത്സ, സെക്രട്ടറി ലത സുരേഷ്, വൈസ് പ്രസിഡന്റ് ജയമോൾ സുകു, ശാഖാ നേതാക്കളായ സജീന്ദ്രൻ പൂവാങ്കൽ, പ്രവീൺ വട്ടമല, ഒ.എൻ. സന്തോഷ്, ടി.കെ. രാജീവ്, സി.എസ്. അജേഷ്, എന്നിവർ പങ്കെടുത്തു.