തൊടുപുഴ:വീരശൈവരുടെ അവകാശങ്ങൾ നേടി എടുക്കുന്നതിനായി വീരശൈവ മഹാസഭ നടത്തുന്ന സമരപരിപാടികൾക്ക് 10-ാം തീയതി തുടക്കമാകും. സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സഭ അഖിലേന്ത്യാ സെക്രട്ടറി രേണുക പ്രസന്ന, കേന്ദ്ര-സംസ്ഥാന നേതാക്കൾ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുക്കും. വീരശൈവരായിട്ടുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും രണ്ട് ശതമാനം പ്രത്യേക സംവരണംഅനുവദിക്കുക, എല്ലാ അവാന്തര വിഭാഗങ്ങളെയും കേന്ദ്ര ഒ.ബി.സിയിലേക്ക് സംസ്ഥാന സർക്കാർശുപാർശ ചെയ്യുക, സാമൂഹിക പരിഷ്‌കർത്താവും ഭാരതത്തിന്റെ പ്രഥമ നവോത്ഥാന നായകനുമായ ഗുരു ബസവേശ്വരന്റെ ജന്മദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കുക, ലിംഗായത്ത് വിഭാഗത്തെ വീരശൈവ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിനു കെ. ശങ്കറും, ജനറൽ സെക്രട്ടറി കെ. എസ്. ശ്രീജിത്തും അറിയിച്ചു.