തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഭഗവത് ഗീതാഭാഷ്യാപാരായണാഞ്ലിമൂന്നാം ദിവസത്തിലേയ്ക്ക്. രാവിലെ 6 മുതൽ ശ്രീമദ് ഭഗവത്ഗീതാ ഭാഷ്യാപാരായണം, 11മുതൽ 12.15 വരെ പൈതൃകരത്നം ഡോ. കെ. ഉണ്ണികൃഷ്ണനമ്പൂതിരി (മുൻ പ്രിൻസിപ്പൽ ഗവ. സംസ്‌കൃത
കോളേജ്, തിരുവനന്തപുരം, സിൻഡിക്കേറ്റ് മെമ്പർ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലടി) അവതരിപ്പിക്കുന്ന പ്രഭാഷണം, ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ ശ്രീമദ് ഭഗവദ്ഗീതാ തത്ത്വവിചാരം - ദേശീയസെമിനാർ, മോഡേറ്റർ - പൈതൃകരത്നം ഡോ. കെ. ഉണ്ണികൃഷ്ണൻനമ്പൂതിരി, പ്രബന്ധാവതരണം 1. ഡോ. യു. കൃഷ്ണകുമാർ (ഡയറക്ടർ, ഡീൻ- അമൃതവിശ്വവിദ്യാപീഠം, കൊച്ചി) വിഷയം: ഭഗവത്ഗീത ഒരു മാനേജ്‌മെന്റ് ശാസ്ത്രം, പ്രബന്ധാവതരണം 2. ഡോ. സി.എൻ. വിജയകുമാരി (സംസ്‌കൃത വിഭാഗം അദ്ധ്യക്ഷ) വിഷയം: ഭഗവത്ഗീതയിലെ ഭക്തിദർശനം,
പ്രബന്ധാവതരണം 3. ടി.വി രാംനാഥ് (മാനേജർ ലേണിങ്ങ്, ഡവലപ്‌മെന്റ്- അമൃതവിശ്വവിദ്യാപീഠം, കൊച്ചി ക്യാമ്പസ്), വിഷയം: ആൻഷ്യന്റ് സൊല്യൂഷൻസ് ഫോർ കണ്ടെംബ്രറി ക്രൈസിസ് ( മീഡിയം -ഇംഗ്ലീഷ്) പ്രബന്ധാവതരണം 4. ജ്യോതിഷ്മയി വി. (അസി. പ്രൊഫസർ അമൃത വിശ്വവിദ്യാപീഠം, കൊച്ചി ക്യാമ്പസ്), വിഷയം: ഭഗദ്ഗീത നൽകുന്ന ജീവിതപാഠങ്ങൾ.