ഇടുക്കി: സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി
വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമായുള്ള വികസനസദസ് മരിയാപുരം പഞ്ചായത്തിൽ സംഘടിപ്പിച്ചു. ഇടുക്കി സാംസ്‌കാരികനിലയത്തിൽ സംഘടിപ്പിച്ച സദസ് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനവും കെ. ജി സത്യൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം സാജു പോൾ അദ്ധ്യക്ഷത വഹിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 9 വർഷം നടത്തിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഗേഷ് അവതരിപ്പിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച വിഡിയോ സദസിൽ പ്രദർശിപ്പിച്ചു. കെ- സ്മാർട്ടിന്റെയും വിജ്ഞാനകേരളത്തിന്റെയും ഹെൽപ്പ് ഡെസ്‌ക് സൗകര്യവും സൗജന്യ ആരോഗ്യപരിശോധനയും വേദിയിൽ സജ്ജമാക്കിയിരുന്നു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലീസ് വർഗീസ്, ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് വർഗീസ്, സെബിൻ വർക്കി, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.