ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ പൂർത്തിയായ വിവിധ റോഡുകളുടെ ഉദ്ഘാടനവും നിർമ്മാണം ആരംഭിക്കുന്ന റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും ശനിയാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അദ്ധ്യക്ഷയാകും. പഞ്ചായത്തിൽ 4.5 കോടി രൂപ ചെലവിൽ ബി.എം ആന്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന നിരപ്പേൽപടി - മരക്കാനം - മാങ്ങാപ്പാറ റോഡ്, 1 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മാങ്ങാപ്പാറ - ചേബ്ലാംകുഴി - കൊമ്പൊടിഞ്ഞാൽ റോഡ്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് ഫണ്ടിൽ 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മരക്കാനം - പൊൻമുടി റോഡ്, 30 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മരക്കാനം - മുനിയറ റോഡ്, 16 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പൂതാളി - പാറത്തോട് റോഡ് എന്നീ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30 ന് മരക്കാനത്ത് മന്ത്രി നിർവഹിക്കും. 5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പാറത്തോട് വിപണി - ഇരുമലക്കപ്പ്‌ ചെമ്പകപ്പാറ റോഡിന്റെ ഉദ്ഘാടനം 11 ന് വൈകിട്ട് 4.30 ന് ചിന്നാർ നിരപ്പ് പാരിഷ് ഹാളിലും 5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ ഇഞ്ചത്തൊട്ടി - മങ്കുവ - ചിന്നാർ റോഡ് ഉദ്ഘാടനം വൈകിട്ട് 5.30 ന് മങ്കുവയിലും മന്ത്രി നിർവഹിക്കും.