ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ കെ. എ. എസ്. പി/ ആർ.ബി. എസ്. കെ/ എ.കെ/ ജെ. എസ്. എസ് കെ/ എസ്. ടി എന്നീ സ്‌കീമുകൾ വഴി ചികിത്സ തേടുകയോ അഡ്മിറ്റാവുകയോ ചെയ്യുന്ന രോഗികൾക്ക് സ്ഥാപനത്തിൽ ലഭ്യമല്ലാത്ത സ്‌കാനിംഗ്, യു.എസ്.ജി, സി.റ്റി, എം.ആർ.ഐ പുറമെ നിന്നും ലഭ്യമാക്കുന്നതിനായി മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. 13ന് പകൽ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ടോ, തപാൽമുഖേനയോ അപേക്ഷകൾ എത്തിക്കണം. മുദ്രവെച്ച കവറുകൾ അന്നേ ദിവസം 12 ന് തുറക്കുന്നതും തുടർനടപടികൾ കൈകൊളളുന്നതുമാണ്. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും നേരിട്ടോ ഫോൺ മുഖേനയോ ( 04862 - 222630) അറിയാം.