ഇടുക്കി : കൈത്തറി വസ്ത്രങ്ങളുടെ പ്രചരണത്തിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. 18ന് ഇടുക്കി ന്യൂമാൻ എൽ.പി.സ്‌കൂളിൽ (ഇടുക്കി ആർച്ച് ഡാമിന് സമീപം) രാവിലെ 9 മുതൽ മത്സരം തുടങ്ങും. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപകൻ മുഖേനെ 17 ന് മുൻപായി നേരിട്ടോ, gmdicidk@gmail.com എന്ന ഇമെയിലിലൂടെയൊ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും സ്‌കൂളുകളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400179553, 7907134598