computer
ജില്ലാ സാക്ഷരതാ മിഷന്റെ കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് നൽകിയ കമ്പ്യൂട്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ജില്ലാ കോർഡിനേറ്റർ പി.എം. അബ്ദുൾകരീമിന് ലാപ്‌ടോപ്പ് നൽകി വിതരണോദ്ഘാടനം നിർവഹിക്കുന്നു

ഇടുക്കി: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാക്ഷരതാ മിഷന്റെ കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കമ്പ്യൂട്ടർ നൽകി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ജില്ലാ കോർഡിനേറ്റർ പി.എം. അബ്ദുൾകരീമിന് ലാപ്‌ടോപ്പ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സാക്ഷരതാ മിഷന്റെ കീഴിലുള്ള കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിലെ പഠിതാക്കൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഠന കേന്ദ്രങ്ങൾക്ക് കമ്പ്യൂട്ടർ വാങ്ങി നൽകിയത്. വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. സത്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.പി. രാജേന്ദ്രൻ, ഷൈനി സജി, സോളി ജീസസ്, സെക്രട്ടറി പി.കെ. സജീവ്, ഫിനാൻസ് ഓഫീസർ ജോബി തോമസ്, സീനിയർ സൂപ്രണ്ട് പി.ജെ. ആനീസ് എന്നിവർ പങ്കെടുത്തു.