അടിമാലി : ഗ്രാമപഞ്ചായത്തിലെ രണ്ടായിരത്തിലധികം കുടുംബങ്ങളിലെ വയോജനങ്ങൾക്ക് കമ്പിളിപ്പുതപ്പ് വിതരണത്തിന് തുടക്കമായി. . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം നിർവഹിച്ചു നിരവധി പദ്ധതികളാണ് വയോജനങ്ങളുടെ ക്ഷേമത്തിനായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്നതെന്നും വയോജന ഗ്രാമസഭയിൽ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റി വരികയാണെന്നും പ്രസിഡന്റ് സൗമ്യ അനിൽഅറിയിച്ചു