paperbag

അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് 'തളിർ' സംഘടിപ്പിച്ചു. ക്യാമ്പ് അടിമാലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.ഡി. ഷാജി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ അജി എം.എസ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് കിഷോർ എസ് അദ്ധ്യക്ഷനായി.

ദാൻ ഉത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പേപ്പർ ക്രാഫ്റ്റ് സെഷൻ സംഘടിപ്പിച്ചു. പേപ്പർ ക്യാരി ബാഗ്, പേപ്പർ ഫയൽ, പേപ്പർ പെൻ, പേപ്പർ എൻവലപ്പ് എന്നിവ നിർമ്മിക്കുന്ന പ്രായോഗിക പരിശീലനത്തോടൊപ്പം സ്‌ക്രീൻ പ്രിന്റിങ് പരിശീലനവും നൽകി. പ്രശസ്ത സ്‌കിൽ ട്രെയിനറും ആർട്ടിസ്റ്റുമായ രാജീവ് ചെല്ലാനം സെഷൻ കൈകാര്യം ചെയ്തു.

സ്ത്രീധനം, സ്ത്രീ ചൂഷണം എന്നിവക്കെതിരെ ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ക്യാമ്പിന്റെ ഭാഗമായി 'സമത്വ ജ്വാല' സംഘടിപ്പിച്ചു. കൂടാതെ, ദേശീയ ദുരന്തനിവാരണ സേന സംഘം വോളണ്ടിയർമാർക്ക് പരിശീലനം നൽകി.

ലിംഗവിവേചനത്തിനെതിരെ ജെൻഡർ പാർലമെന്റ്, ലഹരിവിരുദ്ധ ക്യാമ്പെയിൻ 'വർജ്യം', കണ്ണ് പരിശോധന ക്യാമ്പ്, വൃക്ഷത്തൈ നടീൽ തുടങ്ങിയ നിരവധി സാമൂഹ്യപ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.

സ്റ്റുഡന്റ് കൗൺസിലറും സൈക്കോളജിസ്റ്റുമായ ലിന്റോ ജിൻസൺ, അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. എം.കെ. സുമി, റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ ഉമ്മർ പി.എച്ച് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

പ്രോഗ്രാം ഓഫീസർ അജയ് ബി, വോളണ്ടിയർ സെക്രട്ടറിമാരായ എറിക് റെജി, അഹല്യ സാജു, അദ്ധ്യാപകരായ രാജീവ് പി.ജി., പി.സി. അജിമോൻ എന്നിവർനേതൃത്വംനൽകി.