തൊടുപുഴ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സ്വതന്ത്ര കർഷക സംഘം ജില്ലാകമ്മിറ്രി 14ന് തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തുന്ന ധർണ വിജയിപ്പിക്കാൻ സ്വതന്ത്ര കർഷക സംഘം തൊടുപുഴ താലൂക്ക് കമ്മിറ്റി തിരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് കെ.ഇ യൂനിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ടി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂപ്രശ്നം കൂടുതൽ രൂക്ഷമാക്കുന്ന നടപടികളാണ് ഇടതുപക്ഷ സർക്കാർ തുടരുന്നത്. ഇതിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അബ്ബാസ് റാവുത്തർ, സുലൈമാൻ കാളിയാർ, അസീസ് പള്ളിമുക്കിൽ, അജാസ് പുത്തൻപുര, സൽമാൻ ഹനീഫ്, ഹംസ കരിക്കൻപറമ്പിൽ, ഒ,ഇ ലത്തീഫ് , ഇ.കെ. ഉമ്മർ ഡോ.കെ.എം അൻവർ എന്നിവർ പ്രസംഗിച്ചു.