
കട്ടപ്പന: ഒ.ബി.സി മോർച്ച സൗത്ത് ജില്ലാ കമ്മിറ്റി ശില്പശാല നടത്തി. ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച സൗത്ത് ജില്ലാ പ്രസിഡന്റ് പി.എൻ പ്രസാദ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഭാഗിഷ് പൂരാടൻ, ബാബു കാരിയാഡ്, കെ.കുമാർ, എ.ബി മുരളി, രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പിൽ, സോജൻ പാണംക്കന്നേൽ, കെ കെ ചന്ദ്രൻകുട്ടി, ടി എസ് ഷാജി, ടി.ജി അരവിന്ദാക്ഷൻ, ഷാജി ചുക്കുറുമ്പിൽ എന്നിവർ സംസാരിച്ചു.