ചെറുതോണി: ഭൂ നിയമം ഭേദഗതി ചെയ്ത് ചട്ട രൂപീകരണം നടത്തിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ഇന്ന് വൈകിട്ട് നാലിന് ചെറതോണിയിൽ പ്രകടനവും പൊതയോഗവും സംഘടിപ്പിക്കും. യോഗം സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിക്കും.