road
കൊട്ടാരക്കര - ഡിണ്ടുക്കൽ ദേശീയ പാതയിൽ അപകടഭീക്ഷണി ഉയർത്തുന്ന വളവുകളിലൊന്ന്

റോഡ് അപകടം വർദ്ധിക്കുന്നു

പീരുമേട്: കൊട്ടാരക്കര - ദിണ്ടുകൾ ദേശീയപാതയിൽ പെരുവന്താനം മുതൽ കുട്ടിക്കാനം വരെയുള്ള പ്രദേശത്തെ റോഡ് വാഹന യാത്രകർക്ക് അപകട ഭീഷണിയാകുന്നു. നിരവധി അപകടങ്ങളാണ് ദേശീയ പാതയിൽ ഉണ്ടായിട്ടുള്ളത്. ധാരാളം മരണവും സംഭവിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും വേണ്ടത്ര സുരക്ഷാ സംവിധാനവും ഇല്ലാത്തതാണ് അപകട കാരണമെന്ന് പറയുന്നു. കൊടും വളവുകളും കുത്തനെയുള്ള കയറ്റവും, ഇറക്കവും സദാ സമയവും അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞുമെല്ലാം അപകട കാരണമാണ്.
അപകടങ്ങൾ നടന്ന ശേഷംദേശീയപാത വിഭാഗം അധികൃതർ ഉൾപ്പെടെ സ്ഥലത്ത് സന്ദർശനം നടത്തിവേണ്ട സുരക്ഷാസംവിധാനങ്ങൾ ഒരുക്കാം എന്ന് വാഗ്ദാനം നൽകി മടങ്ങുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ പറയുന്നു. നിലവിൽറോഡിന്റെ വിവിധ ഭാഗങ്ങളിൽവള്ളി പടർപ്പുകൾ പന്തലിച്ച് കിടക്കുകയാണ്. സൂചന ബോർഡുകൾ ഉണ്ടെങ്കിലും ഇവ കാണാൻ കഴിയാത്ത വിധം വള്ളി പടർപ്പുകൾ മൂടി കിടക്കുകയാണ്.

=ക്രാഷ് ബാരിയറുകൾ പല ഭാഗങ്ങളിലും തകർന്നു കിടക്കുന്നു. ഉള്ളവയ്ക്ക് ഉറപ്പുമില്ല. പ്രശ്നങ്ങൾ നിരവധി തവണ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്.

=സംസ്ഥാനത്തിന് പുറത്ത് നിന്നുൾപ്പെടെ വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങൾക്ക് കാരണമാണ്. അപകടങ്ങൾ നിയന്ത്റിക്കാൻ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.