march

ചെറുതോണി:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. മാർച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഫ്ളാഗ്ഓഫ്ചെയ്തു.

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് മേഖലയിലും അനുബന്ധ തൊഴിൽ സംരംഭങ്ങളിലുമായി പണിയെടുക്കുന്ന ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ സുരക്ഷിതത്വം നഷ്ടമാകുന്നവിധമുള്ള സർക്കാർ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കലേക്ക് പ്രതിഷേധ മാർച്ച് ധർണയും സംഘടിപ്പിച്ചത്.
. കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ്ണ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് വി .എസ് മീരാണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം .ഡി അർജ്ജുനൻ,ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ എം ജലാലുദ്ദീൻ, എ.എ. സബ്ള്യു. കെ സംസ്ഥാന സെക്രട്ടറി നിസാർ കാസിം ജില്ലാ വൈസ് പ്രസിഡന്റ് ജോസ് എ. ജെ ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ , ട്രെയിനിങ് ബോർഡ് അംഗം പ്രവീൺ ബാലൻ, കോർഡിനേറ്റർ കെ എൻ പ്രഭാകരൻ സജീവ് മാധവൻ , എൻ ശ്രീകുമാർ ,വിനു വി ജോർജ് സുമേഷ് എസ് പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.