കട്ടപ്പന: വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മജീഷ് ജേക്കബ് അദ്ധ്യക്ഷനായിരുന്നു. കട്ടപ്പന ഏരിയ ട്രഷറർ ആൽവിൻ തോമസ്, നെടുങ്കണ്ടം ഏരിയ സെക്രട്ടറി ധനേഷ് കുമാർ. ഏരിയ പ്രസിഡന്റ് വി. എ.അൻസാരി. ഷിനോജ് ജി.എസ്. എം.ആർ അയ്യപ്പൻ കുട്ടി, പി.ജെ, കുഞ്ഞുമോൻ ,ഷിജു ഉള്ളൂരിപ്പിൽ, പി.ബി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.