deepak

തൊടുപുഴ: പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പൊതു ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെ.ദീപക് നിർവഹിച്ചു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ന്യൂമാൻ കോളേജ് സൈക്കോളജി ഡിപ്പാർട്ടുമായിമെന്റുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് ആവതരിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. അനീഷ് മാത്യു ഓടക്കൽ ബോധവൽക്കരണ സന്ദേശം നൽകി. മാനസികാരോഗ്യ വാരത്തോടനുബന്ധിച്ചുള്ള മാനസികാരോഗ്യ വിളംബര ജാഥ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ സി. മേഴ്സി കുര്യന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സി.ഇ.ഒ ജോസ് ജോസഫ്, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കേഴ്സ്, നേഴ്സിങ് സൂപ്രണ്ട്, നേഴ്സുമാർ, സ്റ്റാഫ് അംഗങ്ങൾ, ട്രെയിനിംങ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.