തൊടുപുഴ: എസ്എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 ന് തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ,കൺവീനർ പി .ടി .ഷിബു എന്നിവർ ചേർന്ന് നിർവ്വഹിക്കും. തൊടുപുഴ ടൗണിൽ ഡീപോൾ സ്‌കൂളിന് സമീപത്തായാണ് പുതിയ ഓഫീസ് തുറക്കുന്നത് .ഇന്നലെ ചേർന്ന യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റിയിൽ ചെയർമാൻ അഖിൽ സുഭാഷ് ,കൺവീനർ ശരത് ചന്ദ്രൻ ,കമ്മിറ്റി അംഗങ്ങളായ അമൽ ശശി,അരുൺ ബാല നാട്,ഷിനു ഷാജി,അക്ഷയ് ബിജു,അരുൺ കോടിക്കുളം,സോബിൻ മുള്ളരിങ്ങാട്,അനീഷ് പഴയരിക്കണ്ടം, യദുകൃഷ്ണൻ,ശ്രീജിത്ത് എന്നിവർപങ്കെടുത്തു