തൊടുപുഴ: ശബരിമലയിൽ നടന്നത് ആസൂത്രിത കൊള്ളയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി. സുധീർ. ശബരിമലയിലെ സ്വർണ്ണപ്പാളി തട്ടിപ്പിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് ബി.ജെ.പി ഇടുക്കി നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് പ്രകടനമായാണ് പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു അദ്ധ്യക്ഷനായി. സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, നേതാക്കളായ കെ.എസ്. അജി, കെ.എൻ. ഗീതാകുമാരി, അഡ്വ. ശ്രീവിദ്യ രാജേഷ്, കെ. കുമാർ, പി.കെ. മോഹനൻ, വിഷ്ണു പുതിയേടത്ത്, പി.വി. സൗമ്യ എന്നിവർ നേതൃത്വം നൽകി.