തൊടുപുഴ: ഏഴല്ലൂർ പ്ലാന്റേഷനിൽ ഷീറ്റ് അടിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് റബർ റോളർ മോഷ്ടിച്ചതായി പരാതി. കുന്നേൽ വീട്ടിൽ സിബിന്റെ റബർ റോളറുകളാണ് ചൊവ്വാഴ്ച രാത്രിയിൽ മോഷണം പോയത്. വീടിന്റെ മുറ്റത്താണ് ഇവ സൂക്ഷിച്ചിരുന്നത്. നിലവിൽ വീടിന്റെ അറ്റകുറ്റപ്പണികൾ നടന്നു കൊണ്ടിരിക്കുന്നതിനാൽ ഇവർ മറ്റൊരിടത്താണ് താമസം. വൈകിട്ട് അഞ്ചരയ്ക്ക് ശേഷമാണ് ഇവിടെ നിന്ന് പോയത്. പിറ്റേന്ന് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. റോളർ മഴ നനയാതെ സൂക്ഷിച്ചിരുന്ന ഷീറ്റും മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. തൊടുപുഴ പൊലീസിൽ പരാതി നൽകി.