തൊടുപുഴ: കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ 36-ാമത് വാർഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. 2026 ജനു 7, 8, 9 തീയതികളിലാണ് സമ്മേളനം. കെ. ആർ.ഡി.എസ്.എ സംസ്ഥാന പ്രസിഡന്റ് എസ്.കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്രീകുമാർ, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി.പി. ജോയ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ, കെ.ആർ.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. അനീഷ്, സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി ബി. സുധർമകുമാരി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, പി.കെ. ജബ്ബാർ, സി.ജി. പ്രസാദ്, ഡി.കെ. സജിമോൻ, ആൻസ് ജോൺ എന്നിവർ പ്രസംഗിച്ചു. കെ. സലിംകുമാർ ചെയർമാനും ഡി. ബിനിൽ ജനറൽ കൺവീനറുമായി സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.