ഇടുക്കി: ജില്ലാ പഞ്ചായത്ത് തീവ്ര ചലന വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ടതും 65 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകളോടൊപ്പം തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് 15നകം അയച്ചു നൽകേണ്ടതാണെന്ന് സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും അതത് പഞ്ചായത്ത് ഓഫീസുമായോ ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ ബന്ധപ്പെടണം. ഓഫീസ് നമ്പർ- 04862- 228160, 9496456464.