കാഞ്ഞാർ: വികസനമേന്മകൾ പറയാനില്ലാത്ത ഈ സർക്കാർ ജനരോക്ഷത്തിൽ നിലംപൊത്തുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. ഭക്തരാൽ സംഭാവന നൽകിയ ക്ഷേത്ര മുതൽ കൊള്ളയടിക്കുന്നവരെ വെള്ളപൂശുന്ന സർക്കാർ കാപട്യം ജനങ്ങൾ തിരിച്ചറിയും. കേരള കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് കുടയത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാറിൽ പതാക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. മോനിച്ചൻ. പാർട്ടി മണ്ഡലം പ്രസിഡന്റ് ജിൽസ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ചാണ്ടി ആനിത്തോട്ടം ജന്മദിന സന്ദേശം നൽകി. പാർട്ടി നിയോജകമണ്ഡലം സെക്രട്ടറി ടി.സി. ചെറിയാൻ, ബേബി പിണക്കാട്ട്, ഷിബി പനംന്താനം, ടോമി തുളുവനാനി, തങ്കച്ചൻ കുന്നേൽ, ജോസ് അരീപ്പറമ്പിൽ, ഷൈജൻ കമ്പകത്തിങ്കൽ, ജോസഫ് അരീപറമ്പിൽ, സന്താഷ് കീന്തനാനിയിൽ എന്നിവർ പ്രസംഗിച്ചു.